മുംബൈ; ബീഹാര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചുവെന്നക്കേസില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിളെടുക്കുന്ന ആശുപത്രിയില്‍ അവസാനനിമിഷം മാറ്റം. ജുഹുവിലെ കൂപ്പര്‍ ആശുപത്രിയിലാണ് നേരത്തെ പരിശോധന തീരുമാനിച്ചിരുന്നത്. എന്നാല്‍ അന്വേഷണ സംഘം അവസാന നിമിഷം ആശുപത്രി മാറ്റുകയായിരുന്നു. ബൈക്കുളയിലെ ജെ.ജെ ആശുപത്രിയില്‍ എത്താനാണ് മുംബൈ പൊലീസ് ബിനോയിയോട് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ബിനോയ് ചൊവ്വാഴ്ച തന്നെ ഡിഎന്‍എ പരിശോധനയ്ക്കായി രക്തസാമ്പിള്‍ നല്‍കണമെന്ന് മുംബൈ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഡിഎന്‍എ പരിശോധനാ ഫലം രണ്ടാഴ്ചയ്ക്കകം കോടതിയില്‍ സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്തുകൊണ്ടാണ് പൊലീസ് അവസാന നിമിഷം ആശുപത്രിയുടെ കാര്യത്തില്‍ മാറ്റം വരുത്തിയതെന്ന് വ്യക്തമല്ല.
Discussion about this post