അയോധ്യ കേസിൽ തർക്ക പരിഹാരത്തിനായി സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി വ്യാഴാഴ്ച റിപ്പോർട്ട് സമർപ്പിക്കും. മൂന്നംഗ സമിതിക്ക് കോടതി നൽകിയ കാലാവധി അവസാനിക്കെയാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. വെള്ളിയാഴ്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബഞ്ച് കേസ് വീണ്ടും പരിഗണിക്കും.
2018 മാർച്ച് 8 നാണ് മധ്യസ്ഥ ചർച്ചയ്ക്കായി സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചത്. ശ്രീ ശ്രീ രവിശങ്കർ, ജെ കലീഫുള്ള, ശ്രീറാം പിഞ്ചു എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. ചർച്ചകൾക്ക് ശേഷം സമിതി കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇടക്കാല റിപ്പോർട്ട് പരിശോധിച്ച ശേഷം കേസ് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റുകയായിരുന്നു. റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്തു വിടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഈ വർഷം നവംബർ 17ന് ആണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിരമിക്കുന്നത്. അങ്ങനെയെങ്കിൽ ഈ വർഷം തന്നെ അയോധ്യ കേസിൽ കോടതി വിധി ഉണ്ടായേക്കും.
Discussion about this post