ചാവക്കാട് കോൺഗ്രസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ.
സംഭവത്തിൽ മുല്ലപ്പളളി ശക്തമായി പ്രതികരിക്കണമെന്നാവശ്യപ്പെട്ടാണ് കെ. എസ് .യു നേതാവിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്. കൊന്നത് എസ്. ഡി .പി. ഐ പ്രവർത്തകരാണെന്ന് മുല്ലപ്പള്ളി ഉറക്കെ വിളിച്ചു പറയണം എന്നാണ് ഹാരിസ് ഫേയ്സ്ബുക്കിൽ കുറിച്ചത്.
നൗഷാദിനെ കൊന്നത് എസ് .ഡി. പി.ഐ എന്ന വർഗ്ഗീയ സംഘടനയാണ്. 14 അംഗ സംഘമാണ് നാലു പേരെ ആക്രമിച്ചത്. ഇത് നമ്മുടെ പ്രവർത്തകർ നൽകിയ മൊഴിയാണ്. അതു കൊണ്ടു തന്നെ മുല്ലപ്പള്ളി ശക്തമായി പ്രതികരിക്കണം. കൊന്നത് എസ് .ഡി .പി .ഐ യാണെന്ന് മുല്ലപ്പള്ളി ഉറക്കെപ്പറയണമെന്നും ഹാരിസ് ഫേയ്സ്ബുക്കിൽ കുറിച്ചു.
Discussion about this post