അയോധ്യ ഭൂമിതർക്ക കേസ് വെളളിയാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും. സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ റിപ്പോർട്ടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുളള ബഞ്ച് പരിഗണിക്കുക. അതേ സമയം ഹിന്ദു മുസ്ലീം സമുദായങ്ങളെ അഭിപ്രായ സമന്വയത്തിൽ എത്തിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മധ്യസ്ഥ സമിതി.
ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അയോധ്യ കേസ് സുപ്രീം കോടതിയിൽ വീണ്ടും വരുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡെ, ഡി.വൈ.ചന്ദ്ര ചൂഡ്,അശോക് ഭൂഷൺ,എസ്.അബ്ദുൾ നസീർ എന്നിവരടങ്ങിയ ബഞ്ചാണ് റിപ്പോർട്ട് പരിഗണിക്കുന്നത്. കേസിൽ ദിനം പ്രതി വാദം കേൾക്കുന്നതിനുളള തീയതിയിലും ഇന്ന് തീരുമാനം ഉണ്ടാകും.
അയോധ്യയിലെ രാമജന്മഭൂമി ബാബ്‌റി മസ്ജിദ് സ്ഥലത്തെ 2.77 ഏക്കർ ഭൂമിയെ ചൊല്ലിയുളള തർക്കം രമ്യമായ പരിഹാരം തേടി സുപ്രീം കോടിതി ജൂലായ് 18 നാണ് മധ്യസ്ഥ സമിതിയെ നിയോഗിച്ചത്. സുപ്രീം കോടതി മുൻ ജഡ്ജി, എഫ്.എം.ഐ ഖലീഫുളളയുടെ നേതൃത്വത്തിലുളള സമിതിയിൽ സുപ്രീം കോടതി ്അഭിഭാഷകൻ ശ്രീറാം പിഞ്ചു, ജീവന കല ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ എന്നിവർ അംഗങ്ങളായിരുന്നു.
Discussion about this post