രാജ്യത്തെ ചരക്കു സേവന നികുതി (ജിഎസ്ടി) വരുമാനം വീണ്ടും കൂടി. ജൂലൈ മാസത്തില്‍ ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം വീണ്ടും ഒരു ലക്ഷം കോടിയില്‍ അധികമാണ്. കഴിഞ്ഞ മാസത്തേക്കാള്‍ കൂടുതലാണിത്.
ഈ സാമ്പത്തിക വര്‍ഷം ആദ്യം ജൂണില്‍ ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം ഒരു ലക്ഷം കോടിയില്‍ താഴെയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം 96,483 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഈ സമയത്തേതിനേക്കാള്‍ 5.8 ശതമാനം കൂടുതലാണ് ഇത്തവണ കിട്ടിയ വരുമാനം.
സെൻട്രൽ ജിഎസ്ടിയിൽ നിന്ന് 17,912 കോടി രൂപയും സംസ്ഥാനങ്ങളുടെ ജിഎസ്ടി വരുമാനം 25,008 കോടി രൂപയുമാണ്. ആകെ ഈ രണ്ട് വകയിൽ നിന്നും ജിഎസ്ടി വരുമാനം 50,612 കോടി രൂപ. സെസ് വരുമാനം 8551 കോടി രൂപയാണ്. ജിഎസ്ടി റിട്ടേണുകൾ ആകെ 75.79 ലക്ഷം.
Discussion about this post