ഉത്തർപ്രദേശിൽ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ രണ്ടുപേർ പിടിയിൽ. എട്ടു വർഷമായി ഇവർ ഇത്തരത്തിൽ തട്ടിപ്പു നടത്തുകയായിരുന്നെന്ന് നോയിഡ പൊലീസ് പറഞ്ഞു.
ഗൗരവ് മിശ്ര, അശുതോഷ് റാതി എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരിൽനിന്ന് ഐ.പി.എസ്-ഐഎഎസ് ബാഡ്ജുകൾ, പൊലീസ് യൂനിഫോം, വ്യാജ ഐഡി കാർഡുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.
പണം നൽകിയില്ലെങ്കിൽ സ്ഥലംമാറ്റിക്കളയും എന്ന് ഭീഷണിപ്പെടുത്തി പൊലീസുകാരിൽനിന്നുവരെ ഇരുവരും പണം തട്ടിയിട്ടുണ്ട്. ഗൗരവ് ബി.ടെകും അശുതോഷ് ബി.കോമും ബിരുദധാരികളാണ്.
എട്ടു വർഷത്തോളം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് രണ്ട് പേർ പൊലീസ് പിടിയിൽ
Discussion about this post