ഡൽഹി: കുൽഭൂഷൺ ജാദവ് കേസിൽ പാകിസ്ഥാൻ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ ഇന്ത്യ തള്ളി.
പാക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമേ ഇന്ത്യന്‍ നയതന്ത്രപ്രതിനിധികള്‍ക്ക് കുല്‍ഭൂഷണ്‍ ജാദവിനെ കാണാനാകൂവെന്ന നിർദ്ദേശം സ്വീകാര്യമല്ലെന്ന് ഇന്ത്യ അറിയിച്ചു. കുല്‍ഭൂഷണ്‍ ജാദവിനെ നയതന്ത്ര പ്രതിനിധികള്‍ക്ക് സ്വതന്ത്രമായി കാണാന്‍ അനുമതി വേണമെന്നതാണ് ഇന്ത്യയുടെ ആവശ്യം. ഇന്ത്യയുടെ നയതന്ത്രപ്രതിനിധികള്‍ക്ക് ജാദവിനെ കാണാന്‍ അനുമതി നല്‍കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി പാകിസ്ഥാനോട് നിര്‍ദ്ദേശിച്ചിരുന്നു. നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ജാദവിനെ കാണാമെന്ന് പാകിസ്ഥാന്‍ അറിയിച്ചത്.
കൂടിക്കാഴ്ച്ച റെക്കോര്‍ഡ് ചെയ്യും എന്ന പാകിസ്ഥാന്റെ നിർദ്ദേശവും ഇന്ത്യ അംഗീകരിച്ചില്ല. അവിശ്വാസത്തിന്റെയും പരിഭ്രാന്തിയുടെം അന്തരീക്ഷത്തിൽ നിൽക്കുന്ന പാകിസ്ഥാന്റെ നിബന്ധനകൾ അംഗീകരിക്കാവുന്നതല്ലെന്ന് ഇന്ത്യ അറിയിക്കുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നരയ്ക്ക് കുല്‍ഭൂഷണിനെ കാണാമെന്നാണ് പാകിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചിരുന്നത്. നിരുപാധികം കുൽഭൂഷൺ ജാദവിനെ കാണാന്‍ അനുവദിക്കണമെന്നതാണ് ഇന്ത്യയുടെ ആവശ്യം. കൂടിക്കാഴ്ച തള്ളിയതിനാൽ പാകിസ്ഥാന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാന്റെ മറുപടി അറിഞ്ഞതിനു ശേഷമായിരിക്കും ഇന്ത്യയുടെ അടുത്ത നടപടി.
Discussion about this post