ഡൽഹി: ബിജെപിയുടെ പാർലമെന്റ് അംഗങ്ങൾക്കായി നടത്തുന്ന ‘അഭ്യാസ് വർഗ്‘ പരിശീലന പരിപാടിയുടെ രണ്ടാം ദിവസത്തെ പരിപാടികൾക്ക് നേതൃത്വം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിലെത്തി. ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ പി നഡ്ഡയും മറ്റ് മുതിർന്ന നേതാക്കളും പ്രധാനമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
‘എങ്ങനെ ഒരു നല്ല പൊതുപ്രവർത്തകനാകാം?’ എന്ന വിഷയത്തിലായിരുന്നു ആദ്യ ദിവസം പ്രധാനമന്ത്രി സംസാരിച്ചത്. തങ്ങളുടെ മണ്ഡലങ്ങളിൽ തങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ചവരുമായി നിരന്തരം സമ്പർക്കം പുലർത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ദേശീയത, ജനാധിപത്യം, ഗാന്ധിയൻ സോഷ്യലിസം, മത സൗഹാർദ്ദം എന്നീ വിഷയങ്ങളെക്കുറിച്ചായിരുന്നു ജെ പി നഡ്ഡ പ്രഭാഷണം നടത്തിയത്.
കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ മണ്ഡലങ്ങളിൽ നടപ്പിലാക്കേണ്ടത് എങ്ങനെയെന്ന് കേന്ദ്ര മന്ത്രി തവ്ചന്ദ് ഗെഹ്ലോട്ട് വിശദീകരിച്ചു.
രണ്ടാം ദിവസമായ ഇന്ന് പശ്ചിമ ബംഗാളിലെ സാഹചര്യത്തെ കുറിച്ച് കൂട്ടായ ചർച്ച നടക്കും. ‘നമോ‘ മൊബൈൽ ആപ്പിന്റെ പ്രവർത്തനം വിശദീകരിക്കുന്നതിനോടൊപ്പം നിരവധി ദേശീയ അന്തർദ്ദേശീയ വിഷയങ്ങളെ കുറിച്ച് പരിശീലന ക്ലാസ്സുകൾ നടക്കും.
Discussion about this post