ദശലക്ഷകണക്കിന് കേസുകള്‍ രാജ്യത്തെ കോടതികളിലാകെ കെട്ടിക്കിടക്കുന്നുവെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. അന്‍പത് വര്‍ഷത്തിലധികമായി തീരുമാനമാകാതെ കിടക്കുന്നത് ഒട്ടനവധിക്കേസുകളെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കോടതികളില്‍ കെട്ടികിടക്കുന്ന 90 ലക്ഷം സിവില്‍ കേസുകളില്‍ 20 ലക്ഷത്തിനു പോലും സമന്‍സ് കൈമാറിയിട്ടില്ല. 2.1 കോടി ക്രിമിനല്‍ കേസുകളില്‍ 1 കോടിയിലധികം കേസുകള്‍ക്കും ഇതേ അവസ്ഥയാണ്- ചീഫ് ജസ്റ്റിസ് വ്യക്തമാക്കുന്നു.ഗോഹട്ടിയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
6,000 ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താന്‍ സുപ്രീം കോടതി തീരുമാനിച്ചിരുന്നെന്നും അതില്‍ 4,000 ഒഴിവുകള്‍ നികത്തിയെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. .രാജ്യത്തിലെ ഹൈക്കോടതികളിലാകെ 1,079 ജഡ്ജിമാരുടെ തസ്തികകളാണ് ഉള്ളതെന്നും ഇതില്‍ 403 ഒഴിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു
ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 വയസ്സാക്കണമെന്ന തന്റെ ശുപാര്‍ശ കേന്ദ്രം അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നുംഅങ്ങനെയാണെങ്കില്‍ അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് ജഡ്ജിമാരുടെ വിരമിക്കല്‍ മരവിപ്പിക്കേണ്ടിവരുമെന്നുംആ മൂന്ന് വര്‍ഷം കൊണ്ട് ഒഴിവുകള്‍ നികത്താനാവുമെന്നാണ് പ്രതീക്ഷയെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
Discussion about this post