ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൽ 370 റദ്ദാക്കാനുളള ബില്ലും,
ജമ്മു കാശ്മീരിനെ വിഭജിക്കാനുളള ബില്ലും രാജ്യ സഭ പാസാക്കിയത് ജമ്മു ജനത ആഘോഷമാക്കിയിരിക്കുകയാണ്.
രാഷ്ട്രീയ പാർട്ടികളിലെ അംഗങ്ങൾ നൃത്തം ചെയ്തും,പടക്കം പൊട്ടിച്ചും, മധുരപലഹാരങ്ങൾ വിതരണം ചെയ്തുമാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ബി.ജെ.പിയുടെ നേതൃത്വത്തിലുളള കേന്ദ്ര സർക്കാരിന് അഭിനനന്ദനം. എൻ.ഡി.എ സർക്കാരിന്റെ തീരുമാനത്തെ ഇവർ പ്രശംസിച്ചു.
മുൻ മന്ത്രി പ്രിയ സേതിയുടെ നേതൃത്വത്തിൽ ബി.ജെ.പി വനിത വിഭാഗത്തിലെ അംഗങ്ങൾ മധുര പലഹാരങ്ങൾ വിതരണം ചെയ്തു. ആർട്ടിക്കിൾ 370ന് ജമ്മുകാശ്മീരിൽ നിന്ന് പോകേണ്ടി വന്നു. ധീരമായ ഈ നടപടി സ്വീകരിക്കാൻ ധൈര്യപ്പെട്ടത് ബി.ജെ.പിയാണ്.
ജമ്മു കാശ്മീരിലൽ തൊഴിൽ തുല്യതയും ,വികസന ഫണ്ട് അനുവദിക്കുകയും ചെയ്യും. ധീരമായ തീരുമാനം എടുത്തതിന് ഡോഗ്ര ഫ്രണ്ടിന്റെ പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്രമോദിയയെയു കേന്ദ്ര ആഭ്യന്തരമന്ത്രിയെയും പ്രശംസിച്ച് നൃത്തം ചെയ്തു.
ജമ്മു കാശ്മീരിലെ പൗരന്മാരായ ഞങ്ങൾക്ക് 1947 ലാണ് ആദ്യത്തെ സ്വാതന്ത്ര്യം ലഭിച്ചത്. 72 വർഷങ്ങൾക്കിപ്പുറം ഞങ്ങൾക്ക് രണ്ടാം സ്വാതന്ത്ര്യം ലഭിച്ചു. ജമ്മു പുരോഗതിയുടെയും സമൃദ്ധിയുടെയും കാലഘട്ടത്തിലേക്ക് നീങ്ങുകയാണ്. കേന്ദ്ര സർക്കാർ നൽകിയ പണം തട്ടിയെടുക്കുന്ന അഴിമതിക്കാർക്കെതിരെ കർശന നടപടിയുണ്ടാകു ം ദോഗ്ര ഫ്രണ്ട് പ്രസിഡന്റ് അശോക് ഗുപ്ത പറഞ്ഞു. തീരുമാനത്തിന് പിന്തുണ അറിയിക്കാൻ ജമ്മു കാശ്മാരിലെ വിദ്യാർത്ഥികൾ ത്രിവർണ്ണ പതാകയേന്തി തെരുവിലെത്തി.
Discussion about this post