വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ യുവാവിനെയും യുവതിയേയും മര്‍ദ്ദിച്ച കേസില്‍ ഒന്നാം പ്രതി സജീവാനന്ദന് പിടിയില്‍. കര്‍ണാടകത്തിലെ മധൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.മാനന്തവാടി എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.യുവാവിനെയും യുവതിയെയും മര്‍ദ്ദിച്ച സംഭവത്തിനുശേഷം മധൂരിലെ കൃഷിയിടത്തില്‍ ജോലിക്കാരനെന്ന പേരില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ജൂലായ് 21നാണ് അമ്പലവയല്‍ ടൗണില്‍ വെച്ച് ഒന്നാം പ്രതിയായ സജീവാനനന്ദന്‍ യുവതിയെയും യുവാവിനെയും ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതെടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതിയെ കണ്ടെത്തിയ പൊലീസ് മൊഴിയെടുത്തു.
യുവതിയേയും യുവാവിനെയും മര്‍ദ്ദിച്ചതിന് പുറമേ ഇയാള്‍ ഇവര്‍ താമസിച്ചിരുന്ന ലോഡ്ജില്‍ ചെന്ന് സജീവാനന്ദന് യുവതിയെ പീഡിപ്പിക്കാനും ശ്രമിച്ചതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇയാളെ അമ്പലവയല്‍ പൊലീസ് സ്റ്റേഷനിലെത്തിക്കും. സജീവാനന്ദന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കല്‍പ്പറ്റ സെഷന്‍സ് കോടതി ചൊവ്വാഴ്ച വിധി പറയാനിരിക്കെയാണ് അറസ്റ്റ്.
കേസില്‍ രണ്ടുപേരെ കൂടി പ്രതിച്ചേര്ത്തിട്ടനുണ്ട്.ഇവരില്‍ ലോഡ്ജ് നടത്തിപ്പുകാരനായ കുമാര്‍ നേരത്തെ തിരുവനന്തപുരത്തുനിന്ന് പോലീസിന്റെ പിടിയിലായിരുന്നു. കേസില്‍ ഇനി ഒരാള്‍കൂടി പിടിയിലാകാനുണ്ട്
Discussion about this post