ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ചീഫ് വിപ്പുമായ സുഖേന്ദു ശേഖര്‍ റായ് . പാര്‍ട്ടി നിലപാടിന് വിരുദ്ധമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘പതിറ്റാണ്ടുകളായുള്ള തെറ്റുകളുടെ വിഡ്ഢിത്തം തിരുത്തപ്പെട്ടുവെന്നാണ് സുഖേന്ദു ശേഖര്‍ റായ് പറഞ്ഞത്. രാജ്യസഭയില്‍ ബില്ല് പാസാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു നിലപാട് വ്യക്തമാക്കി അദ്ദേഹത്തിന്റെ ട്വീറ്റ്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്കെതിരെ വിമര്‍ശനമാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയത്. രാജ്യസഭയില്‍ നടന്ന വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.ആരെയും വിശ്വാസത്തിലെടുക്കാതെയുള്ള നീക്കത്തെ പാര്‍ട്ടി പിന്തുണക്കില്ലെന്നായിരുന്നു മമതയുടെ വിശദീകരണം.അതേസമയം പാര്‍ട്ടി നേതാവ് മമതാ ബാനര്‍ജി നിലപാട് വ്യക്തമാക്കിയ ശേഷവും തന്റെ അഭിപ്രായത്തില്‍നിന്ന് വ്യതിചലിക്കാന്‍ സുഖേന്ദു ശേഖര്‍ റായ് തയ്യാറായില്ല
Discussion about this post