വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് എതിര്‍പ്പില്ലെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്. ഇതു സംബന്ധിച്ച അറിയിപ്പുകളൊന്നും കെപിസിസക്കു ലഭിച്ചിട്ടില്ല. വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും സുധീരന് അറിയിച്ചു.
മരങ്ങാട്ടുപള്ളി സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റക്കാരനെ കണ്ടെത്തണമെന്നും സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള് ഉണ്ടാകാന്‍ പാടില്ലെന്നും വി.എം സുധീരന് പറഞ്ഞു.വിമാനക്കമ്പനികളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം. വ്യോമയാന വകുപ്പിന്റെ നടപടി പ്രതിഷേധാര്‍ഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post