തണുത്ത പോയ പൊറോട്ടയും കറിയും ചൂടാക്കി നൽകാൻ ആവശ്യപ്പെട്ട കാർഗിൽ യുദ്ധഭടനെ ഹോട്ടലുടമയുടെ നേതൃത്വത്തിൽ ക്രൂരമായി മർദിച്ചുവെന്ന് പരാതി. നടുറോഡിലിട്ട് ചവിട്ടുകയും തൊഴിക്കുകയും പാൽട്രേ കൊണ്ട് തലയ്ക്കടിയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങല് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു. .
കാർഗിൽ യുദ്ധസമയത്ത് പാക് ഷെല്ലാക്രമണത്തിൽ ഗുരുതര പരുക്കേറ്റ മുൻ സൈനികൻ ചെറുകോൽ ചക്കിട്ട ഭാഗത്ത് താനത്ത് പുത്തൻവീട്ടിൽ ശിവകുമാറിനാണ് മർദ്ദനമേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടേകാലോടെ ബ്ലോക്ക് പടിക്കു സമീപം പത്തനംതിട്ട റാന്നിയിലെ ആതിര ഹോട്ടലിനു മുമ്പിലായിരുന്നു സംഭവം.ഹോട്ടലിൽ ആഹാരം കഴിക്കാനെത്തിയ ശിവകുമാറിന് തണുത്ത പൊറോട്ടയും കറിയും നൽകിയത് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് തുടക്കമെന്നാണ് പൊലീസ് പറയുന്നത്. തലയില് എട്ടു തുന്നൽ അടക്കം ശരീരമാസകലം ക്ഷതങ്ങളോടെ ഇദ്ദേഹം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ ഉടമ തെക്കേപ്പുറം കുഴികാലായിൽ കെആർപ്രകാശ് (50), തെക്കേപ്പുറം അനീഷ്ഭവനിൽ അനീഷ് (35), കൊല്ലം പവിത്രേശ്വരം സ്വാതി നിവാസിൽ ശൈലേന്ദ്രൻ (54), സൊറണ്ട കാളിയമ്മൻകോവിൽ തെരുവ് മണി (28) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരേ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തതെന്നും കേസിൽ രണ്ടു വനിതകൾ അടക്കം ഏഴു പേരാണ് ഉള്ളതെന്നും പൊലീസ് പറഞ്ഞു.
കാർഗിൽ യുദ്ധ സമയത്ത് ഇന്ത്യൻ ആർമി 320 മീഡിയം ആർട്ടിലറിയിൽ ഹവീൽദാർ ആയിരുന്ന ശിവകുമാറിന് പാക് ഷെല്ലാക്രമണത്തിൽ ഗുരുതര പരുക്കേൽക്കുകയായിരുന്നു. വലതു കാൽമുട്ടു തകർന്ന ഇദ്ദേഹത്തിന് പ്ലാസ്റ്റിക് മുട്ടു വച്ചു പിടിപ്പിക്കുകയായിരുന്നു. കാലിനുള്ളിൽ കമ്പി കയറ്റിയുള്ള ശസ്ത്രക്രിയക്കു ശേഷമാണ് നടക്കാനായത്. മിലിട്ടറി ആശുപത്രികളിൽ ഇപ്പോഴും ചികിത്സ തുടർന്നു വരുന്നു
Discussion about this post