പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്റ് അമിത് ഷാ, മുതിര്‍ന്ന പാര്‍ട്ടി നേതാവ് എല്‍ കെ അദ്വാനി എന്നിവരുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ആണ് സുഷമാസ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിനെ ദില്ലിയിലെ ലോധി റോഡ് വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിച്ചു. മകള്‍ ബന്‍സൂരി സ്വരാജ് അന്ത്യകര്‍മങ്ങള്‍ നടത്തി. വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിച്ചു.
സുഷമാസ്വരാജിന്റെ ഭൗതികതശീരം ബിജെപി പാര്‍ട്ടി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് ശ്മശാനത്തിലേക്ക് കൊണ്ടുവന്നത്.
ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗെ, എന്‍ഡിഎയില്‍ നിന്നുള്ള നിരവധി നേതാക്കള്‍, പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാ മേഖലയില്‍ നിന്നുള്ളവര്‍ സംസ്‌ക്കാര ചടങ്ങുകളില്‍ പങ്കെടുത്തു.
Discussion about this post