ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് ഇന്ത്യയുമായുളള നയതന്ത്ര ബന്ധം ഇല്ലാതാകാക്കുന്നത് ഉൾപ്പടെയുളള ഏകപക്ഷീയ തീരുമാനം എടുത്തെങ്കിലും കർതാർപൂർ ഇടനാഴിയുടെ പ്രവർത്തനം മാറ്റമില്ലാതെ നടക്കുമെന്ന് പാക്കിസ്ഥാൻ വിദേശകാര്യാലയം അറിയിച്ചു.
ജമ്മു കാശ്മീർ സംബന്ധിച്ച ഏറ്റവും പുതിയ തീരുമാനങ്ങൾ പൂർണ്ണമായും ആഭ്യന്തര കാര്യമാണെന്ന് ആണ് ഇന്ത്യയുടെ വിലയിരുത്തൽ. ഇന്ത്യയുമായുളള ഉഭയകക്ഷി വ്യാപാരവും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള സംജൗത്ത എക്സ്പ്രസ് ട്രെയിൻ സർവ്വീസും നിർത്തലാക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചിരുന്നു.
പാക്കിസ്ഥാൻ വ്യോമാതിർത്തി ഭാഗീകമായി അടച്ചു പൂട്ടി. നയതന്ത്ര ആശയ വിനിമയത്തിനുളള നടപടികൾ അവലോകനം ചെയ്യാൻ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ കർതാർ പൂർ ഇടനാഴിയുടെ കാര്യത്തിൽ മാറ്റമില്ലെന്ന നിലപാടിലാണ് പാക്കിസ്ഥാൻ.
Discussion about this post