ദുബായ്: കനത്ത മഴ തുടരുന്നതിനാൽ കേരളത്തിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്ക് യു എ ഇ മുന്നറിയിപ്പ് നൽകി.
ഭരണകൂടം നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. അടിയന്തിര സാഹചര്യമുണ്ടായാൽ യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പർ നൽകിയിട്ടുണ്ട്. 00919087777737/ 80044444.
കനത്ത മഴയെ തുടർന്ന് നിരവധി പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മറ്റുകയും ചെയ്തിട്ടുണ്ട്. മലപ്പുറം, കണ്ണൂർ, കാസർകോഡ്, വയനാട്, ഇടുക്കി, കോഴിക്കോട്, പാലക്കാട് തുടങ്ങിയ ജില്ലകളിലാണ് സ്ഥിതി ഏറ്റവും രൂക്ഷമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ വ്യക്തമാക്കി.
മഴയെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിരിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരാൻ തയ്യാറെടുക്കുന്ന യാത്രക്കാർ ആശങ്കയിലാണ്. വിമാനത്താവളം ഞായറാഴ്ചയോട് കൂടി പൂർവ്വ സ്ഥിതിയിൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Discussion about this post