മുസ്ലീങ്ങൾക്കിടയിലെ തത്ക്ഷണ വിവാഹമോചനം കുറ്റകരമാക്കുന്ന മുത്തലാഖ് ബില്ല് നിയമമാക്കിയതിൽ സന്തോഷം പങ്ക് വച്ച് മുസ്ലീം സ്ത്രീകൾ കൈകൊണ്ട് നിർമ്മിച്ച രാഖികൾ മോദിയ്ക്ക് അയക്കുന്നു.വാരണാസിയിൽ നിന്നുമാണ് ഈ നിറമുളള കാഴ്ച. മുത്തലാഖ് എന്ന കാടത്തം നിറഞ്ഞ വിവാഹമോചനത്തിൽ നിന്നും രക്ഷിച്ച മോദിയെ മൂത്ത സഹോദരനെ പോലെ കണ്ടാണ് സ്നേഹ സമ്മാനം അയക്കുന്നതെന്ന് ഇവർ പറയുന്നു
രാംപുരയിലെ ഹുമ ബാനോയിലാണ് സംഭവം. മോദി കാരണമാണ് മുത്തലാഖ് കുറ്റകരമായത്. രാജ്യത്തെ എല്ലാ മുസ്ലീം സ്ത്രീകളുടെയും മൂത്ത സഹോദരനാണ് അദ്ദേഹം. ഞങ്ങളുടെ സഹോദരന് വേണ്ടി രാഖികൾ ഉണ്ടാക്കിയിട്ടുണ്ട്
പാർലമെന്റിലെ ഇരു സഭകളിലും മുത്തലാഖ് ബില്ല് പാസാക്കിയാണ് മോദി സർക്കാർ വിജയം നേടിയത്. ഒരു പുരാതന ആചാരത്തെ ഒടുവിൽ ചരിത്രത്തിന്റെ ചവറ്റു കൊട്ടയിൽ എറിയാൻ സാധിച്ചുവെന്നാണ് പ്രധാനമന്ത്രി ബില്ല് പാസാക്കിയ ശേഷം പ്രതികരിച്ചത്. മുത്തലാഖ് നിയമവിരുദ്ധമാകുകയും മുസ്ലീം സ്ത്രീകളോട് കാട്ടിയിരുന്ന ചരിത്രപരമായ തെറ്റിനെ തിരുത്തികയും ചെയ്തിരിക്കുന്നുവെന്ന് പറഞ്ഞു. രാജ്യത്താകമാനം മുസ്ലീം സ്ത്രീകൾ മോദി സർക്കാരിന് നന്ദി അറിയിച്ചിരുന്നു.
Discussion about this post