മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ മരുമകൻ രാതുൽ പുരിയുടെ ഏതാണ്ട് 2800 കോടി രൂപയുടെ (4 കോടി ഡോളർ) വിദേശ നിക്ഷേപം ആദായനികുതി വകുപ്പ് താത്കാലികമായി കണ്ടുകെട്ടി.
ഡൽഹിയിലെ 300 കോടി രൂപ മതിക്കുന്ന ബംഗ്ലാവും കണ്ടുകെട്ടിയിട്ടുണ്ട്. അഗസ്ത വെസ്റ്റ്ലൻഡ് ഹെലികോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ, ബിനാമി ഇടപാട് കേസുകളാണ് രാതുൽ പുരി നേരിടുന്നത്. ഇദ്ദേഹത്തിന്റെയും അച്ഛൻ ദീപക് പുരിയുടെയും ഉടമസ്ഥതയിലുള്ള മോസർ ബെയർ ഗ്രൂപ്പിന്റെ ഡൽഹി അബ്ദുൾ കലാം റോഡിലുള്ള ബംഗ്ലാവാണ് കണ്ടുകെട്ടിയത്.
ബിനാമി നിയമപ്രകാരമാണ് 4000 കോടി ഡോളറിന്റെ വിദേശനിക്ഷേം താത്കാലികമായി കണ്ടുകെട്ടിയത്.
ഹിന്ദുസ്ഥാൻ പവർപ്രൊജക്റ്റ്സ് കമ്പനിയുടെ ചെയർമാനായ രാതുൽ പുരി നികുതിവെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനും ആദായനികുതി വകുപ്പിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇ.ഡി.) അന്വേഷണം നേരിട്ടുവരികയായിരുന്നു.
Discussion about this post