‘
‘മാൻ വേഴ്സസ് വൈൽഡിന്റെ’ ഏറ്റവും പുതിയ എപ്പിസോഡ് കാണാൻ ആളുകളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിങ്കളാഴ്ച രാത്രി ഒൻപതിന് സംപ്രേക്ഷണം ചെയ്യുന്ന മാൻ വേഴ്സസ് വൈൽഡിന്റെ പുതിയ എപ്പിസോഡ് കാണാൻ ട്വിറ്ററിലൂടെ ആണ് മോദി ആളുകളെ ക്ഷണിച്ചത്. സാഹസികനായ ബിയർ ഗ്രിൽസും പ്രധാനമന്ത്രിയ്ക്കൊപ്പം ചേരുന്നുണ്ട്.
‘ഇന്ത്യയുടെ പച്ചപ്പു നിറഞ്ഞ കാടുകളുടെ മനോഹരിത എന്താണെന്ന് അറിയുന്നതിനൊപ്പം പ്രകൃതി മാതാവിന് കാലാവസ്ഥ വ്യതിയാനവും, പരസ്ഥിതി സംരക്ഷണം ഉണ്ടാക്കിയ മാറ്റങ്ങൾ കാണാമെന്ന്’ മോദി ട്വിറ്ററിൽ കുറിച്ചു. ഇന്ന് രാത്രി ഒൻപതിന് ഞങ്ങൾക്കൊപ്പം ചേരു എന്ന് പറഞ്ഞു.
ഡിസ്കവറി ചാനലിലെ ‘മാൻ വേഴ്സസ് വൈൽഡ്’ എന്ന പരിപാടിയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കൊപ്പം താൻ നടത്തിയ യാത്രകാണാൻ ആവശ്യപ്പെട്ട് ഗ്രിൽസും ട്വീറ്റ് ചെയ്തിരുന്നു.
നമ്മുടെ ഭൂമി സംരക്ഷിക്കാനും ഇവിടെ സമാധാനം പ്രോത്സാഹിപ്പിക്കാനും ഞങ്ങൾ എല്ലാം ചെയ്യും. നിങ്ങൾ ഈ ഷോ ആസ്വദിക്കൂവെന്ന് ഗ്രിൽസ് കുറിച്ചു.180 ഓളം രാജ്യങ്ങളിലെ ജനങ്ങൾക്ക് നരേന്ദ്രമോദിയുടെ അറിയപ്പെടാത്ത വശം ഇന്ന് മനസ്സിലാകുമെന്ന് ബിയർ ഗ്രിൽസ് കുറിച്ചു.
ജിം കോർബറ്റ് നാഷണൽ പാർക്കിൽ ചിത്രീ കരിച്ച എപ്പിസോഡ് വന്യജീവി സംരക്ഷണത്തിന് മുൻ തൂക്കം നൽകുന്നു. ഇന്ന് രാത്രി പന്ത്രണ്ട് ഡിസ്കവറി ചാനലുകളിൽ പരിപാടി സംപ്രേക്ഷണം ചെയ്യും.
Discussion about this post