ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് രാവിലെ തുറക്കും. എന്നാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നേരിയ തോതിൽ മാത്രമാണ് വെളളം തുറന്നു വിടുന്നത്. ഒരിഞ്ച് വീതമാണ് ഓരോ ഷട്ടറും തുറക്കുന്നത്.
കനത്ത മഴ പെയ്താലും ഡാം പെട്ടന്ന് തുറക്കേണ്ട സാഹചര്യം ഇതിലൂടെ ഒഴിവാക്കാം. നെയ്യാർ ഡാമിന്റെ ജലനിരപ്പ് 84.75 ആണ്. 82.02 ആണ് ഇപ്പോഴത്തെ ജല നിരപ്പ്. രാവിലെ പത്ത് മുതൽ ഷട്ടർ ഒരിഞ്ച് വീതം പൊക്കും.
Discussion about this post