കോഴിക്കോട്: ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും രക്ഷാപ്രവര്‍ത്തനത്തിന് പോയി മരണപ്പെട്ട സേവാഭാരതി പ്രവര്ത്തകന് ലിലുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ലിലുവിന് ജീവന് നഷ്ടമായതെന്നും 25 ലക്ഷം രൂപയുടെ ധനസഹായം കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു. ലിനുവിന്റെ അമ്മ ലതയെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും സഹായം നല്‍കണമെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് അറിയിച്ചു.
കോഴിക്കോട് ചെറുവണ്ണൂരിലെ ക്യാമ്പില്‍ നിന്നുമാണ് ലിലു രക്ഷാപ്രവര്‍ത്തനത്തിന് പോയത്. ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗമായിരുന്നു ഇത്. രണ്ട് തോണികളിലായിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം.
ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. തിരികെ വന്നപ്പോഴാണ് ലിലുവിനെ കാണാനില്ലെന്ന് മനസിലായത്. തുടര്‍ന്ന്, അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Discussion about this post