മരുന്ന് വാങ്ങാനായി 30 രൂപ ആവശ്യപ്പെട്ടതിന് ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. അസുഖത്തിനായുള്ള മരുന്ന് വാങ്ങാനായാണ് യുവതി ഭര്‍ത്താവിനോട് പണം ആവശ്യപ്പെട്ടത്. എന്നാല്‍, പണം നല്‍കാതെ യുവാവ് തര്‍ക്കത്തിലേര്‍പ്പെട്ട ശേഷം മുത്തലാഖ് ചൊല്ലി വീട്ടില്‍ നിന്ന് പുറത്താക്കിയെന്നാണ് യുവതി യു.പി പോലീസിന് hപരാതി നല്‍കിയത്.
മൂന്നു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവരുടെ രണ്ട് മക്കളെയും യുവതിയില്‍ നിന്ന് അകറ്റിയിരിക്കുകയാണെന്നും യുവതി പോലീസിനോട് പറഞ്ഞു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരമാണ് യുവാവിനെതിരെ കേസെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. പോലീസിന്റെ നടപടിയില്‍ യുവതി നന്ദി അറിയിച്ചു
Discussion about this post