നെടുങ്കണ്ടം കസ്റ്റഡിമരണക്കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. രാജ്കുമാറിനെ കസറ്റഡിയിലെടുത്തതും അസ്വാഭാവിക മരണവും സിബിഐ അന്വേഷിക്കും. കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം പ്രതികളായ പശ്ചാത്തലത്തിലാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്.
രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകം സിബിഐ അന്വഷിക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച രാജ്കുമാറിന്റെ കുടുംബവും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് രാജ്കുമാറിന്റെ കുടുംബം കോടതിയെ സമീപിച്ചിട്ടുമുണ്ട്.
ഈ സാഹചര്യത്തില്‍ സംശയം ദുരീകരിക്കാന്‍ കേസ് സിബിഐ അന്വേഷിക്കട്ടെ എന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. നേരത്തെ കേസില്‍ പ്രതിയായ എസ്ഐ സാബുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കവെ, കേസ് അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച ഉണ്ടായതായി കോടതി വിമര്‍ശിച്ചിരുന്നു.
Discussion about this post