മോഷ്ടിച്ച തൊണ്ടി മുതലുകൾ സ്വാതന്ത്ര്യ ദിനത്തിൽ ഇന്ത്യയ്ക്ക് കൈമാറി യു.എസും, യു.കെയും.അമേരിക്ക, ബ്രിട്ടീഷ് ഏജൻസികളുടെ സംയുക്ത അന്വേഷണത്തെ തുടർന്ന് കളളക്കടത്തുകാർ ആന്ധ്ര പദേശിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും മോഷ്ടിച്ച പുരാതന വസ്തുക്കൾ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ ഹൈക്കമ്മീഷണർ രുചി ഗാൻഷ്യാമിന് കൈമാറി. ബി.സി ഒന്നാം നൂറ്റാണ്ട് മുതൽ എ.ഡി ഒന്നാം നൂറ്റാണ്ട് വരെ ചുണ്ണാമ്പുകല്ലിൽ കൊത്തിയ ദുരിതാശ്വാസ വിവരങ്ങളും, 17ാം നൂറ്റാണ്ടിലെ നവീനീത കൃഷ്ണയുടെ വെങ്കല രൂപവുമാണ് ഇന്ത്യയ്ക്ക് തിരിച്ച് നൽകിയത്.
അടുത്തിടെ ന്യൂയാർക്കിൽ കുറ്റം ചുമത്തിയ കളളക്കടത്തുകാരനിൽ നിന്നും കണ്ടെടുത്തതാണ് ഈ തൊണ്ടി മുതലുകൾ. സ്‌കോട്ട്‌ലൻഡ് യാർഡിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇവ കണ്ടെടുത്തത്. ലണ്ടനിലെ ഇന്ത്യ ഹൗസിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായാണ് പുരാവസ്തുക്കൾ കൈമാറിയത്.
പുരാതന വസ്തുക്കൾ കണ്ടെടുക്കുകയും തിരികെ നൽകുകയും ചെയ്തതിന് ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻ ടീമിനും, മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണി ഓഫീസിനും ഇന്ത്യൻ ഉദ്യോഗസ്ഥർ നന്ദി അറിയിച്ചു. നിലവിലെ കേസുകളിൽ നടപടികൾ പൂർത്തികരിക്കുന്നതിന് അനുസരിച്ച് 2000ത്തിലധികം ഇനങ്ങൾ കൈമാറാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകമെമ്പാടുമുളള പ്രദേശങ്ങളിൽ നിന്ന് കൊളളയടിച്ച പുരവസ്തുക്കളുടെ സാംസ്‌കാരിക മൂല്യം വളരെ വലുതാണ്. അന്വേഷണ ഏജൻസികൾ കണ്ടെടുത്ത ചരിത്ര ശകലങ്ങൾ മോഷ്ടിച്ചവയാണ്. അവ അവരുടെ യഥാർത്ഥ രാജ്യത്തേക്ക് മടക്കി നൽകുന്നത്് ഒരു ബഹുമതിയാണ് ന്യൂയോർക്കിലെ എച്ച്.എസ്.ഐയുടെ ചുമതലയുളള പ്രത്യേക ഏജന്റ് പീറ്റർ സി.ഫിറ്റ്ഷഗ് പറഞ്ഞു. ലണ്ടനിലെ ഇന്ത്യൻ ഹൗസിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി സമാധാന റാലിയും സംഘടിപ്പിച്ചിരുന്നു.
Discussion about this post