ജമ്മു കശ്മീരിന്റെ ഭരണ ഘടന പദവി റദ്ദാക്കിയതിനെതിരെയുളള ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ പ്രസിഡന്റിന്റെ വിജ്ഞാപനത്തെ ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. നിരോധനാജ്ഞയ്ക്കെതിരെയുളള ഹർജിയും കോടതി പരിഗണിക്കും.
കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്ത് അഡ്വ.എം.എൽ.ശർമ്മയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. നിരോധനാജ്ഞ ഏർപ്പെടിത്തിയ നടപടിയും മാധ്യമനിയന്ത്രണവും ചോദ്യം ചെയ്ത് കശ്മീർ ടൈംസ് എക്സിക്യട്ടീവ് എഡിറ്റർ അനുരാധ ബാസിനും കോടതിയെ സമീപിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ എസ്.എ.ബോബ്ഡെ, എസ്.അബ്ദുൾ നസീർ എന്നിവർ അടങ്ങുന്ന ബഞ്ചാണ് ഹർജി പരിഗണിക്കുക.
Discussion about this post