കശ്മീര്‍ പുനസംഘടനയ്ക്കെതിരായി ഹര്‍ജി നല്കി അഭിഭാഷകനെ നിര്‍ത്തിപൊരിച്ച് സുപ്രിം കോടതി. ഹര്‍ജികളില്‍ വ്യക്തതയില്ലെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി.എല്ലാ ഹര്‍ജികളിലും പിഴവുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മോശം സന്ദേശം നല്കുമെന്നതിലാണാണ് ഹര്‍ജി തള്ളാത്തതെന്നും സുപ്രിം കോടതി പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട് രണ്ട് ഹര്‍ജികളാണ് ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ വിജ്ഞാപനത്തിനെതിരായ ഹര്‍ജി, മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെതിരായ ഹര്‍ജി എന്നിവയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസം മറ്റൊരു ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി കശ്മീരിലെ നിയന്ത്രണങ്ങളില്‍ ഇടപെടാന്‍ വിസമ്മതിച്ചിരുന്നു. ദൈനംദിനം സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച കോടതി രണ്ടാഴ്ചയ്ക്കുശേഷം ഹര്‍ജി പരിഗണിക്കാന്‍ മാറ്റുകയായിരുന്നു.കേന്ദ്രസര്‍ക്കാരിന് കോടതി കൂടുതല്‍ സമയം അനുവദിക്കുകയും ചെയ്തിരുന്നു.
രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലൂടെ പ്രത്യേക അവകാശം റദ്ദാക്കിയത് ഭരണ ഘടനാ വിരുദ്ധമാണെന്നും, നിയമസഭയുടെ അനുമതി ഇല്ലാതെയുള്ള നടപടിക്ക് സാധുത ഇല്ലെന്നും അഭിഭാഷകനായ എം എല്‍ ശര്‍മ്മ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാധ്യമപ്രവര്‍ത്തനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് കശ്മീര്‍ ടൈംസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധാ ബാസിനാണ് കോടതിയെ സമീപിച്ച മറ്റൊരാള്‍.
നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഈ നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15 എന്നിവയുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
Discussion about this post