ഫെബ്രുവരി 27ന് വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ പാകിസ്ഥാൻ എഫ് -16 യുദ്ധവിമാനം വെടിവച്ചിട്ടതിന് താൻ ദൃക്‌സാക്ഷിയായിരുന്നെന്ന് ഇന്ത്യൻ വ്യോമസേന സ്ക്വാഡ്രൽ ലീഡർ മിന്റി അഗർവാൾ. ഇന്ത്യൻ വ്യോമസേനയിൽ നിന്ന് യുദ്ധ സേവ പുരസ്കാരം ലഭിക്കുന്ന ആദ്യ വനിതയാണ് മിന്റി അഗർവാൾ.
അഭിനന്ദൻ യുദ്ധവിമാനവുമായി പുറപ്പെട്ടതു മുതൽ ഞാനായിരുന്നു അദ്ദേഹത്തിന് നിർദേശങ്ങൾ നൽകിയിരുന്നത്. എതിരാളിയുടെ വിമാനഗതിയെക്കുറിച്ച് അദ്ദേഹത്തിനു മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരുന്നു. എഫ് 16 തകർക്കപ്പെടുന്ന ദൃശ്യങ്ങൾ സ്ക്രീനിൽ കണ്ടുവെന്നും മിന്റി പറഞ്ഞു.
അതേസമയം ബാലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിന് പ്രത്യാക്രമണം പ്രതീക്ഷിച്ചിരുന്നതായും മിന്റി വെളിപ്പെടുത്തി. ബാലക്കോട്ടിലെ ഭീകരക്യാംപുകൾ തകർക്കുന്നതിൽ ഇന്ത്യൻ സേന വിജയിച്ചുവെച്ചും മിന്റി പറഞ്ു.
അഭിനന്ദനെ കിട്ടാതായ ആ നിമിഷത്തെക്കുറിച്ച് ഒന്നും പറയാനാകുന്നില്ല. എങ്കിലും പോരാട്ടം അവസാനിച്ചപ്പോൾ ഞാൻ മാത്രമല്ല, രാജ്യമാകെ സന്തോഷത്തിലാണെന്നു തോന്നി. നമുക്കൊരു മിഗ് 21 മാത്രമാണു നഷ്ടപ്പെട്ടത്. ശത്രുപക്ഷത്ത് സൈനികമായും മാനസികമായും വലിയ പ്രഹരം ഏൽപ്പിക്കാനായി. ആനന്ദത്തിന്റെ നിമിഷങ്ങൾ. ഇനിയുമൊരവസരം കിട്ടിയാൽ ഇതേ ഊർജത്തിലും കൂട്ടായ്മയോടെയും ദൗത്യം ഏറ്റെടുക്കും. അങ്ങനെയൊരു അവസരം തരണേയെന്നു ദൈവത്തിനോടു പ്രാർഥിക്കുകയാണെന്നും മിന്റി പറഞ്ഞു.
Discussion about this post