ആണവായുധ നയത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.ഈ ദിവസം വരെ ഇന്ത്യയുടെ നയം ആണവായുധങ്ങള്‍ ആദ്യം ഉപയോഗിക്കില്ല എന്നതാണ്. ഭാവിയില്‍ എന്താണ് സംഭവിക്കുക എന്നത് സാഹചര്യത്തിന് അനുസരിച്ച് തീരുമാനിക്കും – രാജ്നാഥ് സിങ് പൊഖ്രാനില്‍ വാര്‍ത്താ ഏജന്‍സി എഎന്‍ഐയോട് പറഞ്ഞു.
#WATCH: Defence Minister Rajnath Singh says in Pokhran, "Till today, our nuclear policy is 'No First Use'. What happens in the future depends on the circumstances." pic.twitter.com/fXKsesHA6A
— ANI (@ANI) August 16, 2019
മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയ്യുടെ ചരമവാര്‍ഷികത്തില്‍ ആണ് രാജ്നാഥ് സിങ് പൊഖ്രാനില്‍ എത്തിയത്. 1998ല്‍ വാജ്പേയ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് പൊഖ്രാനില്‍ അണവപരീക്ഷണം നടത്തിയത്.
Discussion about this post