ഇസ്ലാമബാദ്: കാശ്മീര്‍ വിഷയത്തില്‍ പിന്തുണ തേടി ടെലിഫോണ്‍ വഴി ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോയെ വിളിച്ച പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ ട്രോളി സോഷ്യല്‍ മീഡിയ. ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റിന്റെ പേരക്കുട്ടിയുടെ പേരൊന്നു ഗൂഗിളില്‍ തെരഞ്ഞിരുന്നെങ്കില്‍ വെറുതെ ഫോണ്‍ ചെയ്ത് കാശ് കളയേണ്ടിവരില്ലായിരുന്നുവെന്നാണ് പരിഹാസം.
ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദോദോയുടെ പേരക്കുട്ടിയുടെ പേര് ജാന്‍ ഏഥസ് ശ്രീനരേന്ദ്ര എന്നാണ്. നരേന്ദ്രമോദിയോടുള്ള ബഹുമാനവും സ്നേഹവും കൊണ്ടാണ് കൊച്ചുമകന് അദ്ദേഹം ഈ പേര് നല്‍കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസിഡന്റിന്റെ മൂത്തമകന് ജിബ്രാന് റകബൂമിംഗിന്റെയും മരുമകള്‍ സെല്‍വി ആനന്ദയുടെയും മകനാണ് ശ്രീനരേന്ദ്ര.കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ സാഹചര്യത്തില്‍ കാശ്മീരികള്‍ കൊല്ലപ്പെടാന്‍ സാദ്ധ്യത ഉണ്ടെന്നും, അവര്‍ ഗുരുതരമായ അപകടത്തിലാണെന്നും,ഈ അവസരത്തില്‍ സഹായിക്കേണ്ടത് ലോകത്തെ വിവിധ രാഷ്ട്രങ്ങളുടെ കടമയാണെന്നുമാണ് പ്രസിഡന്റിനെ വിളിച്ച് ഇമ്രാന് ഖാന് പറഞ്ഞത്.
സാക്ഷാല്‍ ശ്രീനരേന്ദ്രയെ മടിയിലിരുത്തി ലാളിക്കുമ്പോഴാണ് നരേന്ദ്രമോദിയ്ക്കെതിരെ പിന്തുണ തേടി ഇമ്രാന് വിളിക്കുന്നതെന്നും സോഷ്യല്‍ മീഡിയ പരിഹസിക്കുന്നു. ചൈനയൊഴികെ മറ്റൊരു രാജ്യത്തു നിന്നും പിന്തുണ ലഭിക്കാത്ത ദയനീയ അവസ്ഥയിലാണ് പാക്കിസ്ഥാന്. മുസ്ലിം രാജ്യങ്ങള്‍ ഉള്‍പ്പടെ കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാട് ശരിവെക്കുകയാണ്.
Discussion about this post