ഇന്ത്യൻ സൈന്യം, ഇന്ത്യൻ വ്യോമസേന, ജമ്മുകശ്മീരിലെ മറ്റ് സുരക്ഷ സേന എന്നിവരുടെ താവളങ്ങളിൽ പാക്കിസ്ഥാൻ പിന്തുണയുളള തീവ്രവാദ ഗ്രൂപ്പുകൾ ഭീകരാക്രമണം നടത്താൻ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്. ഇതേ തുടർന്ന് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്,
ചൊവ്വാഴ്ച രാത്രി ജമ്മു കശ്മീരിലെ ഉറി മേഖലയിൽ തീവ്രവാദികളുടെ നുഴഞ്ഞു കയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തി. ജമ്മു കശ്മീരിൽ ആക്രമണം അഴിച്ചു വിടാൻ പാക്കിസ്ഥാൻ കൂട്ടമായി തീവ്രവാദികളെ ഇന്ത്യയിലേക്ക് അയക്കുകയാണ്. എന്നാൽ ഇത്തരം ഭീഷണികളെ നേരിടാൻ ഇന്ത്യൻ സൈന്യം എപ്പോഴും സജ്ജമായിരിക്കണമെന്ന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓഗസ്റ്റ് നാലിന് കശ്മീരിലെ കരൺ സെക്ടറിൽ നടത്തിയ ആക്രമണത്തിൽ ഏഴോളം തീവ്രവാദികളെ കൊലപ്പെടുത്തിയതായി പ്രതിരോധ വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു.
Discussion about this post