ചേര്‍ത്തലയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ പണപിരിവ് നടത്തിയതിന് പാര്‍ട്ടി സസ്പെന്റ് ചെയ്ത പ്രാദേശിക നേതാവിനെ ന്യായീകരിച്ച് സോഷ്യല്‍ മീഡിയയില്‍ സിപിഎം സൈബര്‍ പോരാളികള്‍ രംഗത്ത്. ഓമനക്കുട്ടന് നിരപരാധിയാണെന്നും , പാവങ്ങളുടെ പടയാളിയെന്നുമാണ് സോഷ്യല്‍ മീഡിയയിലെ പോരാളിമാര് പറയുന്നത്.
ഗോഡൗണില്‍ നിന്ന് അരി എത്തിച്ച വകയില്‍ ഓട്ടോ ചാര്‍ജ്ജായ 75 രൂപ പിരിച്ചതിനാണ് ഈ പുകിലൊക്കെ എന്ന മട്ടിലാണ് പ്രചരണം. മാധ്യമങ്ങള്‍ വിഷയം അവതരിപ്പിച്ച് വഷളാക്കിയെന്നും, അത് ഏറ്റുപിടിച്ച
നേതൃത്വം ചതിക്കുഴിയില്‍ വീണു എന്നുമാണ് ആരോപണം.
നേരത്തെ ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ പിരിവ് നടത്തിയ കുറുപ്പംപടി ലോക്കല്‍ കമ്മറ്റിയംഗം ഓമനക്കുട്ടന്റെ വീഡിയൊ പുറത്ത് വന്നിരുന്നു. ദുഷ് ബുദ്ധികളാണ് ഇത്തരമൊരു വീഡിയൊ പുറത്ത് വിട്ടതെന്നാണ് ന്യായീകരണവിഭാഗം പറയുന്നത്. വീഡിയൊ പുറത്ത് വന്നതിന് പിറകെ പ്രാഥമിക അന്വേഷണം നടത്തി സിപിഎം ഓമനക്കുട്ടനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. മന്ത്രി ജി സുധാകരനും ഓമനക്കുട്ടനെ വിമര്‍ശിച്ച് രംഗത്തെത്തി. ഇതെല്ലാം തെറ്റ് എന്ന മട്ടിലാണ് ചില മാധ്യമപ്രവര്‍ത്തകരടക്കം സിപിഎം സൈബര്‍ ടീം രംഗത്തെത്തിയിരിക്കുന്നത്.
പണപിരിവ് നടത്തിയതായി ഓമനക്കുട്ടനും സമ്മതിച്ചിരുന്നു. എന്നാല്‍ തഹസീല്‍ദാറും, വില്ലേജ് ഓഫിസറം അരി നല്‍കിയില്ല, അവരാണ് കുറ്റക്കാര്‍ എന്ന മട്ടിലാണ് പ്രചരണങ്ങള്‍.
Discussion about this post