കശ്മീര്‍ വിഷയത്തിലെ യുഎന്‍ രക്ഷാസമിതിയുടെ പ്രത്യേക ചര്‍ച്ചകള്‍ക്ക് പിന്നാലെ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദ്ദീന്‍. പാകിസ്ഥാന് ലോകരാജ്യങ്ങളെ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഭീകരവാദം അമര്‍ച്ച ചെയ്യുന്നതില്‍ പാകിസ്ഥാന് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘ആര്‍ട്ടിക്കില്‍ 370 ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. അതില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ആവശ്യമില്ല. കശ്മീര്‍ വിഷയത്തില്‍ ചിലര്‍ സത്യങ്ങള്‍ മറച്ചുവെച്ച് അനാവശ്യമായി പരിഭ്രാന്തി പരത്താന്‍ ശ്രമിക്കുകയാണ്. ഒരു പ്രത്യേക സംസ്ഥാനത്ത് മാത്രം ‘ജിഹാദ്’ എന്ന വാക്കുപയോഗിച്ച് അക്രമം അഴിച്ചുവിടാന്‍ ചില നേതാക്കള്‍ ശ്രമിക്കുന്നു. എന്നാല്‍ അക്രമം ഇന്ത്യയിലെ പ്രശ്നങ്ങള്‍ക്ക് ഒരിക്കലും പരിഹാരമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയും പാക്കിസ്ഥാനും ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതില്‍നിന്നു വിട്ടുനില്‍ക്കണമെന്ന നിലപാടാണ് രക്ഷാസമിതിയില്‍ ഉണ്ടായതെന്നും ചൈനിസ് പ്രതിനിധി വ്യക്തമാക്കിയിരുന്നു.ഇതിനെതിരെ ഇന്ത്യ രംഗത്തെത്തി.
യുഎന്‍ തീരുമാനം എന്ന മട്ടില്‍ രണ്ടു രാജ്യങ്ങള്‍ അവരുടെ പ്രസ്താവനകള്‍ സയിദ് അക്ബറുദീന് പറഞ്ഞു. ജമ്മുവിലും ലഡാക്കിലും സാമ്പത്തിക, സാമൂഹിക വികസനം എത്തിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയുടെ നടപടികള്‍ക്ക് യുഎന്‍ രക്ഷാസമിതി നല്കിയ അംഗീകാരത്തിന് നന്ദിയുണ്ടെന്നും അക്ബറുദീന് പറഞ്ഞു.
പാക്ക്, ചൈനീസ് നയതന്ത്രപ്രതിനിധികള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി നല്കാന് കൂട്ടാക്കിയില്ല. എന്നാല്‍ പാക്കിസ്ഥാനില്‍നിന്നുള്ളവര്‍ക്ക് ഉള്‍പ്പെടെ രാജ്യാന്തര മാധ്യമ പ്രതിനിധികളുടെ ചോദ്യത്തിനു കൃത്യമായി മറുപടി നല്കാന് അക്ബറുദീന് മടികാട്ടിയില്ല.
ഇന്ത്യ അയല്‍രാജ്യവുമായി ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കുമോ എന്ന ചോദ്യത്തിന് പാക് ജേണലിസ്റ്റിന് വായടപ്പിക്കുന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്
നിങ്ങളുടെ അടുത്തേക്ക് വന്ന ഹസ്തദാനം ചെയ്ത് ഞാന്‍ ആരംഭിക്കാം എന്നായിരുന്നു അക്ബറുദ്ദീന്റെ മറുപടി
#WATCH: Syed Akbaruddin, India’s Ambassador to UN says,"so, let me start by coming across to you and shaking hands. All three of you," to a Pakistani journalist when asked,"when will you begin a dialogue with Pakistan?" pic.twitter.com/0s06XAaasl
— ANI (@ANI) August 16, 2019
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങളോ മറ്റേതെങ്കിലും രാജ്യവുമായുള്ള പ്രശ്നങ്ങളോ എന്ത് തന്നെയായാലും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ.
Discussion about this post