പ്രളയത്തിൽ ദുരിതം അനുഭവിക്കുന്ന വനമേഖലയ്ക്ക് സഹായവുമായി എത്തിയ
സേവാ ഭാരതിയുടെ വാഹനങ്ങൾ ചെക്ക് പോസ്റ്റിൽ തടഞ്ഞ് വനം വകുപ്പ്. ഇടുക്കി വളളക്കടവ് ചെക്ക് പോസ്റ്റിലാണ് സംഭവം. പ്രളയത്തിൽ ഒറ്റപ്പെട്ടു പോയ വഞ്ചി വയലിലെ നിവാസികൾക്ക് അരി അടക്കമുളള ആവശ്യ സാധനങ്ങളുമായി എത്തിയ വാഹനങ്ങളാണ് തടഞ്ഞത്. രാവിലെ 11 മണിയോടെ സേവാഭാരതിയുടെ വാഹനങ്ങൾ ചെക്ക് പോസ്റ്റിൽ എത്തിയിരുന്നു. എന്നാൽ പോകാനാകില്ലെന്ന്
പറഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ തടയുകയായിരുന്നു.
വനം വാസികൾക്കുളള ഭക്ഷണം സർക്കാർ കൊടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതെ തുടർന്ന് സേവാ ഭാരതിയുടെ പ്രവർത്തകർ ഊരു മൂപ്പനെ ബന്ധപ്പെട്ടപ്പോൾ തങ്ങൾക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് സേവാ ഭാരതി പ്രവർത്തകർ ചെക്ക് പോസ്റ്റ് ഉപരോധിച്ചു. മണിക്കൂറുകൾക്ക് ശേഷം കളക്ടർ നേരിട്ട് ഇടപെടുകയായിരുന്നു. കളക്ടർ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെക്ക് പോസ്റ്റ് തുറന്ന് നൽകുകയുമായിരുന്നു. സേവഭാരതി പ്രവർത്തകർ വഞ്ചി വയലിലെ ഊരിലെത്തി വനമേഖലയിലുളളവർക്ക് സാധനങ്ങൾ വിതരണം ചെയ്തു.
Discussion about this post