തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ദേശീയ ഗെയിംസിന് മുന്നോടിയായി വട്ടിയൂര്‍ക്കാവിലെ ഷൂട്ടിംഗ് റേഞ്ചിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോളാണ് കരിങ്കൊടി കാണിച്ചത് . ഉദ്ഘാടന സമയത്ത് നിലവിളക്ക് കൊളുത്താന്‍ തുടങ്ങുന്നതിനിടെയാണ് 15 ഓളം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സദസില്‍ നിന്നും കരിങ്കൊടിയുമായി എഴുന്നേറ്റത്. മുഖ്യമന്ത്രി രാജിവെയ്ക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഉടന്‍ തന്നെ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
Discussion about this post