ഡല്‍ഹി:ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിനായുള്ള അപേക്ഷ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം തിരിച്ചയച്ചു. നേരത്തെ കെജിഎസ് ഗ്രൂപ്പിന് നല്കിയ അനുമതി ഗ്രീന്‍ ട്രിബ്യൂണല്‍ ചൈന്നൈ ബഞ്ച് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് സുപ്രിം കോടതിയും ഈ വിധി ശരിവച്ചു.
അനുമതിയില്ലാത്ത ഏജന്‍സിയാണ് നേരത്തെ പരിസ്ഥിതി ആഘാതപഠനം നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹരിത ട്രിബ്യൂണല്‍ കേന്ദ്രാനുമതി റദ്ദാക്കിയത്.
തുടര്‍ന്ന് മറ്റൊരു ഏജന്‍സിയെ വച്ച് കെജിഎസ് പഠനം നടത്തുകയായിരുന്നു. ചെറുകിട വിമാനത്താവള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറന്മുളയില് വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുമതി നേടാനാണ് കെജിഎസിന്റെ ശ്രമം. എന്നാല്‍ ആറന്മുള പൈതൃക സമിതിയും ബിജെപിയും പദ്ധതിയ്ക്ക് അനുമതി നല്‍കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
ആറന്മുളയില് വിമാനത്താവളം ഒറു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് ആറന്മുള സമരസമിതി.
Discussion about this post