പി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ വിമര്‍ശിച്ച പ്രിയങ്ക വധേരയുടെ ട്വീറ്റിനെതിരെ വിമര്‍ശനം. നാണം കെട്ട ഭീരുക്കളുടെ വേട്ടയാടല്‍ എന്നായിരുന്നു പ്രിയങ്ക വധേര ട്വീറ്റ് ചെയ്തത്.
ഭീരുക്കളാണ് ചിദംബരത്തെ വേട്ടയാടുന്നതെന്നും പരിണിത ഫലം എന്തായിരുന്നാലും അദ്ദേഹത്തോടൊപ്പം ഉറച്ച് നില്‍ക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി.
അതേസമയം അന്വേഷണ ഏജന്‍സികള്‍ക്ക് മുന്നില്‍ നിന്ന് ഒളിച്ചോടുന്ന ചിദംബരമല്ലേ ഭീരു എന്നാണ് ബിജെപി നേതാക്കളുടെ ചോദ്യം. കോടതിയ്ക്ക് ബോധ്യപ്പെട്ടതിന്റ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. ഈ സാഹചര്യത്തില്‍ നിയമവ്യവസ്ഥയെ മാനിക്കുകയാണ് അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. ഇതിനെ രാഷ്ട്രീയ വേട്ടയാടല്‍ എന്ന് വിശേഷിപ്പിക്കുന്ന കോണ്‍ഗ്രസ് അഴിമതിക്കൂട്ടമാണെന്നും ബിജെപി ആരോപിക്കുന്നു.
ധനകാര്യ മന്ത്രിയായും ആഭ്യന്തര മന്ത്രിയായും പതിറ്റാണ്ടുകള്‍ നമ്മുടെ രാജ്യത്തെ വിശ്വസ്തതയോടെ സേവിച്ചയാളാണ് ചിദംബരം. ഒരു സങ്കോചവും കൂടാതെ ആത്മധൈര്യത്തോടെ സത്യം പറയുകയും സര്‍ക്കാരിന്റെ പരാജയങ്ങള്‍ തുറന്ന് കാണിക്കുകയും ചെയ്തിരുന്നു അദ്ദേഹം.
സത്യം പറയുന്നത് ഭീരുക്കളെ ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കും. അത് കൊണ്ടാണ് ഒരു ലജ്ജയുമില്ലാതെ അദ്ദേഹത്തെ വേട്ടയാടുന്നത്. പരിണിത ഫലം എന്തായിരുന്നാലും ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം ഉറച്ച് നില്‍ക്കും. സത്യത്തിനായി പോരാടുക തന്നെ ചെയ്യുമെന്നും പ്രിയങ്ക ട്വിറ്റില്‍ കുറിച്ചു.
പ്രിയങ്കാഎന്നാല്‍ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ സിബിഐ നടത്തി തുടങ്ങിയത്. ഇതിനോടകം ഡല്‍ഹിയിലുള്ള വസതിയില്‍ ചിദംബരത്തെ തേടി മൂന്ന് തവണ സിബിഐ സംഘം എത്തുകയുണ്ടായി. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഉത്തരവിനെതിരെ ചിദംബരത്തിന്റെ അപേക്ഷ സുപ്രീംകോടതി ഇന്ന് 10.30 ഓടെ പരിഗണിക്കും.
Discussion about this post