കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടു നിന്നുവെന്ന കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയ പി ചിദംബരത്തിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലെന്ന ആരോപണത്തിന് മറുപടി നല്‍കി സോഷ്യല്‍ മീഡിയ. അഴിമതി രാജാവ് റോബര്‍ട്ട് വധേരയുടെ ഭാര്യ പ്രിയങ്ക വധേരയും, നാഷണല്‍ ഹെറാള്‍ഡ് കേസിലെ പ്രതികളായ രാഹുലും പ്രിയങ്കയും ആദര്‍ശം പറയുന്നത് കാണുമ്പോള്‍ ചിരി വരുന്നുവെന്നാണ് ട്രോളര്‍മാരുടെ പരിഹാസം. യാതൊരു തെളിവുമില്ലാത്ത കേസില്‍ ഇന്നത്തെ ആഭ്യന്തരമന്ത്രി അമിത് ഷായെ അറസ്റ്റ് ചെയ്യുമ്പോള്‍ ആര്‍ത്തട്ടഹസിച്ചവര്‍, കൃത്യമായ തെളിവുകളുള്ള കേസില്‍ കള്ളന് കഞ്ഞിവെക്കുന്നത് കാണുമ്പോള്‍ ചിരിക്കാതെന്ത് ചെയ്യുമെന്നാണ് അവരുടെ ചോദ്യം.
2010 കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാ അറസ്റ്റില്‍ ആയിരുന്നു. ഗുജറാത്തില്‍ നരേന്ദ്ര മോദി മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായിരിക്കെയാണ് അമിത് ഷാ ഗുജറാത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം പ്രതിയായത്. അമിത് ഷായുടെ രാഷ്ട്രീയവളര്‍ച്ച തടയുക കൂടിയായിരുന്നു കള്ളക്കേസിന് പിന്നിലെ ലക്ഷ്യം.
2005സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക്, അദ്ദേഹത്തിന്റെ ഭാര്യ, അവരുടെ സുഹൃത്ത് (ഷെയ്ഖിന്റെ കൊലപാതകത്തിന് സാക്ഷി) എന്നിവരെ കൊലപ്പെടുത്താന്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രി ആയിരുന്ന അമിത് ഷാ ഉത്തരവിട്ടതായി സി.ബി.ഐ ആരോപിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ അമിത് ഷാ യുടെ പങ്കാളിത്തത്തിന് തെളിവില്ലെന്ന് പറഞ്ഞ് കോടതി അദ്ദേഹത്തെ വെറുതെ വിടുകയായിരുന്നു. ചിദംബരത്തിന്റെ നിര്‍ദ്ദേശപ്രകാരം സിബിഐ മനപൂര്‍വ്വം അമിത് ഷായെ കുടുക്കുകയായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു. കോടതിയും ഇക്കാര്യം ശരിവച്ചതോടെ കോണ്‍ഗ്രസും ചിദംബരവും പ്രതികൂട്ടിലായിരുന്നു.
ചിദംബരത്തിന്റെ കേസ് അന്വേഷിക്കുന്ന ഏജന്‍സികളില്‍ ഒന്നായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇപ്പോഴത്തെ ഡയറക്ടര്‍ എസ്.കെ മിശ്ര ചിദംബരത്തിന്റെ തെറ്റായ പോക്കില്‍ എന്നും അതൃപ്തി പ്രകടിപ്പിച്ചിരുന്ന ആളായിരുന്നുവെന്നതു ശ്രദ്ധേയം. ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കീഴില്‍ മിശ്ര പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ചിദംബരാമുമായി യോജിച്ച് പോവാത്തതിനെ തുടര്‍ന്ന് മിശ്രയെ അന്ന് മറ്റൊരു കേഡറിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
അറസ്റ്റിലായാല്‍, അന്വേഷണ ഏജന്‍സിയുടെ വലയില്‍ കുടുങ്ങുന്ന ആദ്യത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരിക്കും ചിദംബരം. നിലവില്‍ കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി എന്നീ കേസുകളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ബാങ്ക് തട്ടിപ്പ് നടത്തിയെന്നാരോപിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അനന്തരവന്‍ രതുല്‍ പുരിയെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. 3,500 കോടിയുടെ എയര്‍സെല്‍മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ടും ചിദംബരത്തിനെതിരെ ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട് കൈക്കൂലിക്ക് പകരമായി 2006 ല്‍ കമ്പനിക്ക് 800 മില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപം അനുവദിച്ചു എന്നതാണ് ആരോപണം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ നിന്നാണ് അനുമതി ലഭിക്കേണ്ടത് എന്നിരിക്കെ നിയമവിരുദ്ധമായി ചിദംബരത്തിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ധനമന്ത്രാലയത്തില്‍ നിന്നാണ് അനുമതി ലഭിച്ചത് എന്നാണ് സി.ബി.ഐ വാദം.
Discussion about this post