അടുത്ത മാസം ഹുസ്റ്റൂണിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യുന്ന സാമുദായിക ഉച്ചക്കോടി ‘ഹൗഡി മോദി’യുടെ രജിസ്ട്രേഷൻ 50,000 കടന്നുവെന്ന് സംഘാടകർ അറിയിച്ചു. തെക്കുപടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ഒരു അഭിവാദ്യമാണ് ‘ഹൗഡി’
സെപ്റ്റംബറിൽ എൻ.ആർ.ജി സ്റ്റേഡിയത്തിൽ നടക്കുന്ന മെഗാ ഉച്ചക്കോടിയുടെ രജിസ്ട്രേഷൻ 50,000 കടന്നുവെന്ന് ഹുസ്റ്റൂൺ ആസ്ഥാനമായുളള ബോഡി ടെക്സസ് ഇന്ത്യ ഫോറം പറഞ്ഞു.
ഫ്രാൻസിസ് പോപ്പ് കഴിഞ്ഞാൽ ഇത്രയധികം ആളുകൾ എത്തുന്ന പരിപാടി ഇന്ത്യൻ പ്രധാനമന്ത്രിയുടോതായിരിക്കുമെന്നാണ് സംഘാടകർ പറയുന്നത്. സൗജന്യ പ്രവേശനമാണ്. രജിസ്ട്രേഷനായി ഇനിയും ആളുകൾ കാത്ത് നിൽക്കുകയാണ്. സർവകലാശാല വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 29 വരെ രജിസ്റ്റർ ചെയ്യാം.
അടുത്ത മാസം 27 നാണ് ഐക്യ രാഷ്ട്ര പൊതു സഭയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി യു.എസ് സന്ദർശിക്കുന്നത്. അതിന് മുൻപ് ഹുസ്റ്റൂണിൽ എത്തും. പ്രമുഖ ബിസിനസ്സുകാരെയും
, രാഷ്ട്രീയ,സാമുദായിക നേതാക്കളെയും സന്ദർശിക്കും. ‘ശോഭനമായ ഭാവിയ്ക്ക് സ്വപ്നങ്ങൾ പങ്കുവയ്ക്കുക’ എന്ന വിഷയത്തിലാണ് ഉച്ചക്കോടി.
ഇന്ത്യ ഹുസ്റ്റൂണിലെ നാലാമത്തെ വ്യാപാര പങ്കാളിയാണ്. ആയിരത്തിലധികം സന്നദ്ധ പ്രവർത്തകരും, 650 ലധികം സംഘടനകളും ഉച്ചകോടിയുടെ ഭാഗമാകും. ഇന്ത്യയെ കുറിച്ചുളള മോദിയുടെ കാഴ്ചപ്പാടും, യു.എസ് ഇന്ത്യ പങ്കാളിത്തെ കുറിച്ചും അറിയാൻ ആളുകൾക്ക് അവസരം ലഭിക്കും. പ്രസംഗത്തിന്റെ ഇംഗ്ലീഷ് വിവർത്തനം സ്മാർട്ട് ഫോൺ വഴി അപ്പോൾ തന്നെ ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇത് ഓൺലൈനിലും ടെലിവിഷനിലും തത്സമയ സംപ്രേക്ഷണം ഉണ്ടാകും.ഹുസ്റ്റൂണിലെയും ടെക്സസിലെയും മറ്റിടങ്ങളിലെയും കലാകാരന്മാരെ ഉൾക്കൊളളിച്ച് സാംസ്കാരിക പരിപാടിയും ഉച്ചക്കോടിയുടെ ഭാഗമായി അരങ്ങേറും.
Discussion about this post