ബാറിനു മുന്നിലെ സംഘട്ടനത്തെ തുടർന്നു ഷമീർ ഖാൻ എന്ന യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികൾ സേലം റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. കായംകുളം പുത്തൻകണ്ടത്തിൽ അജ്മൽ (20), കൊറ്റുകുളങ്ങര മേനാംതറയിൽ സഹിൽ (21) എന്നിവരെയാണ് ആർപിഎഫിന്റെ സഹായത്തോടെ പിടികൂടിയത്. ഒരു പ്രതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ബാർ അടച്ചതിനു ശേഷം മദ്യം വാങ്ങാൻ കാറിലും ബൈക്കിലുമെത്തിയവർ തമ്മിൽ റോഡിൽ നടന്ന വഴക്കാണ് പിന്നീട് കരീലക്കുളങ്ങര, പുത്തൻപുരക്കൽ ഷമീർ ഖാന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. കാറിലെത്തിയവർ ആദ്യം ഷമീർ ഖാന്റെ മുഖത്ത് ബിയർ കുപ്പി കൊണ്ട് അടിച്ചു.
ഇതോടെ ഷമീർ മറിഞ്ഞു വീണു. തുടർന്ന് കാറുമായി ഇവിടെ നിന്നു മാറിയ സംഘം തിരിച്ചെത്തി വീണ് കിടക്കുന്ന ഷമീറിന്റെ തലയിൽ കൂടി വണ്ടി കയറ്റി ഇറക്കുകയായിരുന്നു. നിർത്താതെ പോയ കാർ കിളിമാനൂരിൽനിന്നു പൊലീസ് പിടികൂടി.കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
Discussion about this post