ചത്തീഡ്ഗഢിലെ ബസ്തറില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റ് ഭീകര്‍ കൊല്ലപ്പെട്ടു. നരിയാന്പൂര് ജില്ലയിലെ അബുജമദിന് വനമേഖലയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് സുരക്ഷാ സംഘം രഹസ്യവിവരത്തെ തുടര്‍ന്ന് സ്ഥലത്ത് പരിശോധന നടത്തിയത്. ഈ സമയത്ത് മാവോഭീകരര് സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ആണ് അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
ഓഗസ്റ്റ് 3 ന് രാജ്നന്ദ്ഗാവ് ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് ഇടതു ഭീകര്‍ കൊല്ലപ്പെട്ടിരുന്നു അതിന് ശേഷമുള്ള രണ്ടാമത്തെ പ്രധാന ഏറ്റുമുട്ടലാണിത്. റായ്പൂരില്‍ നിന്ന് 250 കിലോമീറ്റര്‍ തെക്കായി ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ഓട്ടോമാറ്റിക് റൈഫിളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.ഛത്തീസ്ഗഢ് പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കും ഏറ്റുമുട്ടലില്‍ വെടിയേറ്റു.
മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ 90 മിനിറ്റോളം തുടര്‍ന്നു, ”ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിജിപി) ഡിഎം അവസ്തി പറഞ്ഞു.ഏറ്റുമുട്ടല്‍ അവസാനിച്ചതിന് ശേഷം മാവോയിസ്റ്റുകളുടെ അഞ്ച് മൃതദേഹങ്ങളും കാര്‍ബണ്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും പോലീസ് കണ്ടെടുത്തുവെന്നും ഡിജിപി പറഞ്ഞു.
6,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കിടക്കുന്ന അബുജ്മദിനെ ‘അജ്ഞാത മല’ എന്നും വിളിക്കാറുണ്ട്. മഹാരാഷ്ട്രയ്ക്കും ഛത്തീസ്ഗഢിനുമിടയില് സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് മാവോയിസ്റ്റ് ഭീകരസാന്നിദ്ധ്യം കൂടുതലാണ്. നാരായണ്‍പൂര്‍ ജില്ലാ ഭരണകൂടം 2017 ല്‍ ഇവിടെ സര്‍വേ നടത്താന്‍ ശ്രമിച്ചെങ്കിലും ഐഇഡി സ്ഫോടനത്തെത്തുടര്‍ന്ന് പദ്ധതി നിര്‍ത്തിവെച്ചു. മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രമാണ് ഈ കാട്, അവരുടെ മുതിര്‍ന്ന അംഗങ്ങളില്‍ ഭൂരിഭാഗവും ഇവിടെ ക്യാമ്പ് ചെയ്യുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ .
Discussion about this post