പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ്. ഇന്ത്യയുടെ യു.എസ് നിർമ്മിത ഹെലികോപ്ടർ അപ്പാഷെയുടെ ആദ്യഘട്ട വിന്യാസം സെപ്റ്റംബർ മൂന്നിന് നടത്തും.പത്താൻ കോട്ടിലാണ് ആദ്യം വിന്യസിക്കുന്നത്.
അമേരിക്കൻ സൈന്യം ഉൾപ്പടെ 14 രാജ്യങ്ങളുടെ സൈന്യത്തിന്റെ ഭാഗമാണ് അപ്പാഷെ ഹെലികോപ്റ്റർ.22 എണ്ണത്തിൽ ആദ്യ എട്ടെണ്ണമാണ് ആദ്യം പത്താൻകോട്ടിൽ എത്തുന്നത്.
കഴിഞ്ഞ മാസം വ്യോമസേനയുടെ ഹിൻഡോൺ വിമാനത്താവളത്തിൽ ഹെലികോപ്ടറുകൾ എത്തിച്ചിരുന്നു. ബോയിങ്ങിൽ നിന്നാണ് ഹെലികോപ്ടറുകൾ ഇന്ത്യ വാങ്ങുന്നത്. 2015 ലാണ് ബോയിങ്ങുമായി കരാർ ഒപ്പിടുന്നത്.
Discussion about this post