പശ്ചിമ ബംഗാളില്‍ ജമാഅത്ത് – ഉള് – മുജാഹിദീന്‍ ഭീകരന് പിടിയില്‍. ബുനിയാദ്പൂര്‍ ജില്ലയിലെ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയിലെ പ്രധാന നേതാവാണ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ പിടിയിലായത്.
ഇജാസ് അഹമ്മദ് എന്ന ഭീകരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. ജമാഅത്ത് – ഉള് – മുജാഹിദീന്‍ ഭീകര സംഘടനയിലേക്ക് ഇന്ത്യയില്‍ നിന്നും ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നല്കുന്നതില് പ്രധാന പങ്ക് വഹിക്കുന്നത് ഇയാളാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
2008 ലാണ് ഇജാസ് അഹമ്മദ് ഭീകര സംഘടനയില്‍ ചേര്‍ന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 120 B, 130 എന്ന വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Discussion about this post