ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് റായ്ബറേലിക്കാര്‍ക്ക് ഒരു സമ്മാനം നല്കി. ഇനിയും കാര്യമായ വികസനമെത്താത്ത റായ്ബറേലിയില്‍ സൗരോര്‍ജ്ജ ലൈറ്റുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശമായിരുന്നു അത്. ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് ഒരാഴ്ച മുമ്പ് അരുണ്‍ ജെയ്റ്റ്ലി ഇത് സംബന്ധിച്ച നിര്‍ദ്ദേശം റായ്ബറേലി ജില്ല ഭരണകൂടത്തിന് കൈമാറി.
എംപിഎല്‍ഡി ഫണ്ടുകളില്‍ നിന്ന് 200 സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉയര്‍ന്ന മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനായിരുന്നു ജെയ്റ്റ്ലി നല്കിയ നിര്‍ദ്ദേശം. എംപിഎല്ഡിഎസിന് കീഴില്‍ എംപിമാര്‍ക്ക് മണ്ഡലങ്ങളില്‍ പ്രതിവര്‍ഷം അഞ്ച് കോടി രൂപ വരെ പദ്ധതികള്‍ ആരംഭിക്കാന്‍ ജില്ലാ കളക്ടറോട് നിര്‍ദ്ദേശിക്കാം. ഇത് സോണിയാഗാന്ധിയുടെ മണ്ഡലത്തിന്റെ ശോചനീയാവസ്ഥ കണ്ടറിഞ്ഞ് ഉപയോഗപ്പെടുത്താനായിരുന്നു മുന്‍ ധനകാര്യമന്ത്രിയുടെ താല്പര്യം.
ഓഗസ്റ്റ് 17 നാണ് റായ് ബറേലി ജില്ലാ ഭരണകൂടത്തിന് അദ്ദേഹം ശുപാര്‍ശ സമര്‍പ്പിച്ചതെന്ന് ബിജെപി നേതാവ് ഹീറോ ബാജ്പായ് പറഞ്ഞു.
ജൂലൈ 30 ന് ജെയ്റ്റ്ലി എഴുതിയ കത്തും അദ്ദേഹം പുറത്ത് വിട്ടു. വിവരം അറിഞ്ഞതോടെ റായ്ബറേലിയിലെ ജനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അരുണ്‍ ജെയ്റ്റ്ലിയ്ക്ക് നന്ദി അറിയിക്കുന്നുണ്ട്.
Discussion about this post