കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് ലോക രാജ്യങ്ങളുടെ പിന്തുണ ഏറുകയാണ്. അവസാനമായി അമേരിക്കയും പൂർണ്ണ പിന്തുണ അറിയിച്ചതോടെ പാക്കിസ്ഥാൻ വെല്ലുവിളിയുമായി രംഗത്തെത്തി. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ ടെലിവിഷൻ പ്രസംഗത്തിലാണ് ഇന്ത്യൻ ജനതയെ വെല്ലുവിളിച്ചത്.
പാക്കിസ്ഥാൻ സമാധാനവും വികസനവും ആഗ്രഹിക്കുന്നു. എന്നാൽ ഇന്ത്യ ഞങ്ങളെ വളരാൻ അനുവദിക്കുന്നില്ല. കഴിഞ്ഞ കുറെ ദശകങ്ങളായി പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്ന പ്രവണതായാണ് ഇന്ത്യയ്ക്ക് ഉളളത്. കശ്മീർ പ്രശ്‌നത്തിന് അന്തിമ പരിഹാരം കാണേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ് ഇമ്രാൻ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ തെറ്റിദ്ധാരണകൾ തടയാൻ പാക്കിസ്ഥാൻ സൈന്യം തയ്യാറാണെന്നും,തങ്ങൾ ജാഗ്രത പുലർത്തുന്നുണ്ടെന്നും ഇമ്രാൻ അവകാശപ്പെട്ടു. സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുകയാണെങ്കിൽ തങ്ങൾക്കും ആണവായുധങ്ങളുണ്ട്. ഇത് പ്രയോഗിച്ചാൽ ലോകത്തിലെ മഹാശക്തികൾക്ക് ഇതിൽ ഉത്തരവാദിത്വം ഉണ്ട്. അവർ ഞങ്ങളെ പിന്തുണച്ചാലും ഇല്ലെങ്കിലും പാക്കിസ്ഥാൻ കശ്മീർപ്രശ്‌നത്തിൽ പരമാവധി പോകുമെന്നും ഇമ്രാൻ പറഞ്ഞു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ നരേന്ദ്രമോദി സർക്കാർ മണ്ടത്തരം കാട്ടിയെന്ന് ഇമ്രാൻ പറഞ്ഞു. ഇന്ത്യ ഇപ്പോൾ പാക്കിസ്ഥാൻ അധിനിവേശ കശ്മീരിൽ ശ്രദ്ധിക്കുന്നുണ്ടെന്നും,നിയന്ത്രണ രേഖയെ തങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, നരേന്ദ്രമോദിയും തമ്മിലുളള കൂടിക്കാഴ്ച കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് ഇമ്രാന്റെ പ്രസ്താവന.
Discussion about this post