ചിട്ടിതട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി അടുത്ത ബന്ധമുള്ള കൂടുതല്‍ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ അന്വേഷണപരിധിയില്‍. മമതയുടെ സുരക്ഷാ ഉപദേഷ്ടാവ് സുരജിത് കര്‍ പുര്‍കയാസ്ത, ബംഗാള്‍ മുന്‍ ആഭ്യന്തര സെക്രട്ടറി അത്രി ഭട്ടാചാര്യ എന്നിവരാണ് ഇപ്പോള്‍ സി.ബി.ഐയുടെ അന്വേഷണപരിധിയിലുള്ളത്.
നേരത്തേ കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ കൊല്‍ക്കത്തയിലെത്തിയതു വന്‍ വിവാദമായിരുന്നു.രാജീവ് കുമാര്‍ നിലവില്‍ സി.ഐ.ഡി അഡീഷണല്‍ ഡയറക്ടര്‍ ജനറലാണ്. ശാരദാ ചിട്ടി തട്ടിപ്പുകേസില്‍ ആരോപണ വിധേയനാണ് അദ്ദേഹം.
അതേസമയം മമതയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗൗതം സന്യാലിനെതിരെ ഒരു പൊതുമേഖലാ സ്ഥാപനത്തിലെ ഓഹരി വിറ്റതിന്റെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അത്രി ഭട്ടാചാര്യയെ കഴിഞ്ഞയാഴ്ച സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ശാരദാ ചിട്ടി തട്ടിപ്പ് കേസിലായിരുന്നു ഇത്. സുരജിത് കര്‍ പുര്‍കയാസ്തയ്‌ക്കെതിരെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടാണ് കേസ്.
ഇന്ത്യയിലെ ആദ്യ പൊതു-സ്വകാര്യ പദ്ധതിയായ മെട്രോ ഡയറിയില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായിരുന്ന ഓഹരി 2017-ല്‍ വിറ്റഴിച്ചതിനാണ് കാബിനറ്റ് സെക്രട്ടേറിയറ്റ് സര്‍വീസില്‍ നിന്നു വിരമിച്ച ഉദ്യോഗസ്ഥനായ പുര്‍കയാസ്തിക്കെതിരെ അന്വേഷണം പുറപ്പെടുവിച്ചിരിക്കുന്നത്.
Discussion about this post