സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭ. സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാനാണ് സര്‍ക്കാരിന്‍റെ ശ്രമമെന്ന് ഓര്‍ത്തഡോക്സ് സഭ. സഭാഭരണഘടനയുമായി ചര്‍ച്ചയ്ക്കെത്തണമെന്ന ആവശ്യം അംഗീകരിക്കില്ല. കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുമെന്ന് കാട്ടി സര്‍ക്കാരിന് കത്ത് നല്‍കി.
ഒാര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു 1934ലെ സഭാ ഭരണഘടനയുടെ അസലുമായി 29നു മൂന്നിനു ചീഫ് സെക്രട്ടറിയുടെ ചേംബറിലെ ചര്‍ച്ചയ്ക്ക് ഹാജരാകണമെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായോടു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു വേണ്ടി സ്‌പെഷല്‍ സെക്രട്ടറിയാണു ബാവായ്ക്കു കത്ത് അയച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓര്‍ത്തഡോക്‌സ് സഭ നിയമോപദേശം തേടിയിരുന്നു.
അസ്സല്‍ ഭരണഘടനയുമായി വ്യാഴാഴ്ച മുന്ന് മണിക്ക് ഹാജരാകണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ നല്‍കിയ ഈ കത്ത് കടുത്ത കോടതിയലക്ഷ്യമാണെന്നാണ് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കാന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തീരുമാനം. ആവശ്യപ്പെട്ട ഭരണഘടനയുടെ അസ്സല്‍ പകര്‍പ്പ് വ്യാഴാഴ്ച ഹാജരാക്കാനാകില്ലെന്നും കത്തോലിക്കാ ബാവ അയച്ച കത്തില്‍ പറയുന്നു
Discussion about this post