മോദി സ്തുതി തുടരുകയാണെങ്കിൽ ശശി തരൂർ എം.പിയെ ബഹിഷ്‌കരിക്കുമന്ന് വീണ്ടും കെ.മുരളീധരൻ. കോൺഗ്രസിൽ മോദിയെ പ്രകീർത്തിച്ച ശശി തരൂരും കെ.മുരളീധരനും തമ്മിലുളള വാക് പോര് മുറുകകയാണ്. തന്റെ പാരമ്പര്യം ചോദ്യം ചെയ്യാൻ തരൂർ ആയിട്ടില്ലെന്നും. തരൂർ കേരളത്തെ മനസ്സിലാക്കാൻ തുടങ്ങിയിട്ട് എട്ട് വർഷമെ ആയിട്ടുളളുവെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിച്ച് സംസാരിച്ചെന്ന ആക്ഷേപവുമായി കെ.പി.സി.സി തരൂരിനോട് വിശദീകരണം തേടി. എന്നാൽ മോദി അനുകൂല നിലപാടിൽ മാറ്റമില്ലെന്ന് തരൂർ പറഞ്ഞു. മോദിയുടെ നയങ്ങളെ എന്നും എതിർത്തിട്ടുളള ആളാണ് ഞാൻ. തന്റെ വാക്കുകൾ വളച്ചൊടിക്കുകയാണെന്നും.
മോദി ചെയ്ത നല്ല കാര്യങ്ങൾ അംഗീകരിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നതായി തരൂർ പറഞ്ഞു. മോദി ചെയ്ത നല്ല കാര്യങ്ങൾ അംഗീകരിക്കണമെന്ന ജയറാം രമേശ് പറഞ്ഞതിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. 2014 മുതൽ താനിത് തന്നെയാണ് പറയുന്നതെന്ന് തരൂർ ആവർത്തിച്ചു.എന്നോട് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരാൻ ആവശ്യപ്പെട്ടിരുന്നു. പാർട്ടിയെ വിമർശിച്ച് പുറത്തു പോയ ഇയാൾ തിരിച്ചെത്തിയിട്ട് എട്ടു വർഷമേ ആയിട്ടുളളു കെ.മുരളീധരനെ
പരോക്ഷമായി പരാമർശിച്ച് ശശി തരൂർ പറഞ്ഞു.
Discussion about this post