ബാലക്കോട്ട് വ്യോമാക്രമണത്തിന് ഉപയോഗിച്ച സ്‌പൈസ് 2000 ബോംബുകളുടെ നൂതന പതിപ്പുകൾ ഇന്ത്യൻ വ്യോമസേനയ്ക്ക് ലഭിക്കുന്നു. സെപ്റ്റംബർ മാസത്തിൽ ഇസ്രായേലിൽ നിന്ന് ബോംബുകൾ എത്തും. കെട്ടിടങ്ങൾ പൂർണ്ണമായി നശിപ്പിക്കാൻ കഴിയുന്ന മാർക്ക് 84 വാർഹെഡ്, ബോംബുകൾ എന്നിവയ്‌ക്കൊപ്പമാണ് സ്‌പൈസ് 2000 ബോംബുകളും ഇസ്രായേലിൽ നിന്നും വ്യോമസേനയ്ക്ക് എത്തിക്കുന്നത് അധികൃതർ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും, ഇസ്രായേൽ പ്രഝാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുളള കൂടിക്കാഴ്ചയുടെ സമയത്ത് ആയുധങ്ങൾ കൈമാറുമെന്നാണ് വിവരം. 100 ലധികം സ്‌പൈസ് 2000 ബോംബുകൾ കൈമാറുന്ന കരാർ വ്യോമസേന ജൂണിൽ കരാർ ഒപ്പിട്ടിരുന്നു.
പാകിസ്ഥാനിലെ ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദ ക്യാമ്പിനെതിരായ ബാലകോട്ട് വ്യോമാക്രമണത്തിൽ ബോംബുകൾ വിജയകരമായി ഉപയോഗിച്ചതിന് ശേഷം വ്യോമസേന ഇത്തരം ബോംബുകൾ ഇസ്രോയിൽ നിന്ന് കൊണ്ടുവരാൻ് കരാർ ഒപ്പിട്ടത.്
Discussion about this post