തിരുവനന്തപുരം: പാലാ ഉപതിരഞ്ഞെടുപ്പിലും ശബരിമല വിഷയം പ്രാചാരണത്തിന് ഉപയോഗിക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോയെന്ന് വോട്ടര്‍മാര്‍ സ്വയം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലായിൽ 176 പോളിംഗ് സ്‌റ്റേഷനുകളാണുണ്ടാകുക. അതില്‍ അഞ്ചെണ്ണം മാതൃക പോളിംഗ് സ്‌റ്റേഷനുകളാണ്. രണ്ട് പ്രശ്‌ന ബാധിത പോളിംഗ് സ്‌റ്റേഷനുകളുമുണ്ട്.
മൊത്തം 1,77,864 വോട്ടര്‍മാരാണുള്ളത്. അതില്‍ 87,192 പുരുഷ വോട്ടര്‍മാരും 90,672 സ്ത്രീ വോട്ടര്‍മാരുമാണ് ഉള്ളത്. 2019 ജനുവരിയിലെ വോട്ടര്‍ പട്ടിക പ്രകാരമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 15 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
പെരുമാറ്റച്ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മീണ പറഞ്ഞു.
Discussion about this post